പ്രത്യാശയുടെ വാതില്‍ തുറന്നു, ജൂബിലിക്കു തുടക്കമായി
1491144
Monday, December 30, 2024 7:31 AM IST
ഇരിങ്ങാലക്കുട
രൂപതയിൽ
ഇരിങ്ങാലക്കുട: പ്രത്യാശയുടെ വാതില്‍ തുറന്ന് 2025 ജൂബിലി ആഘോഷങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപതയില്‍ തുടക്കമായി. ഇന്നലെ രാവിലെ ആറിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡലില്‍ നടന്ന ദിവ്യബലിക്കുമുമ്പായിരുന്നു പ്രത്യാശയുടെ വാതില്‍ തുറന്ന് രൂപതയില്‍ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.
ക്രിസ്തുവാകുന്ന വാതിലിലൂടെ പ്രവേശിച്ച് പാപത്തില്‍നിന്നു വിമോചിതരായി ദൈവകൃപയിലൂടെ മോക്ഷം നേടുവാനും വിശ്വാസചൈതന്യത്തില്‍ കൂടുതല്‍ ആഴപ്പെടുവാനും സാധിക്കണമെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. ദൈവകൃപയുടെ വറ്റാത്ത ഉറവ മനുഷ്യരിലേക്ക് വര്‍ഷിക്കുന്ന വിശുദ്ധവത്സരമാണിത്. ആത്മീയ ശുദ്ധിവരുത്തി അനുരഞ്ജനത്തിനു മുന്പില് തുറക്കപ്പെടുന്ന പ്രത്യാശയുടെ വാതിലിലൂടെ പ്രവേശിച്ച് ദണ്ഡവിമോചനവും ആത്മീയ അനുഗ്രഹങ്ങളും പ്രാപിക്കാന്‍ ഏവര്‍ക്കും സാധിക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ള, സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവര്‍ ചടങ്ങുകള്‍ക്ക് സഹകാര്‍മികത്വം വഹിച്ചു.
കോട്ടപ്പുറം രൂപതയിൽ
കൊടുങ്ങല്ലൂർ: ആഗോള കത്തോലിക്കാസഭയിൽ 2025 ജൂബിലിവർഷം ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയിൽ ജൂബിലി ആഘോഷങ്ങൾക്കു തിരിതെളിഞ്ഞു. ഇതോടനു ബന്ധിച്ച് കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ സെന്റ് തോമസ് കപ്പേളയിൽനിന്നും കോട്ടപ്പുറം കത്തീഡ്രലിലേക്കു നടന്ന വിളംബര ജാഥയ്ക്ക് കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നേതൃത്വം നൽകി.
ബിഷപ്പിന്റെ നേതൃത്വത്തിൽ വൈദികർ, സന്യസ്തർ, സംഘടനാ ഭാരവാഹികൾ, മത അധ്യാപകർ, കുടുംബയൂണിറ്റ് ഭാരവാഹികൾ, അല്മായർ എന്നിവർ ഒന്നുചേർന്ന് പ്രദക്ഷിണ മായി കത്തീഡ്രലിലേക്ക് പ്രവേശിച്ചു. തുടർന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ രൂപതയിലെ എല്ലാ വൈദികരും സഹകാർമിക രായി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ആയിരങ്ങൾ ജൂബിലി ആഘോഷ ആരംഭ പരിപാടികളിൽ പങ്കെടുത്തു.
ജൂബിലി വർഷത്തിൽ ഇടവക കേന്ദ്രീകരിച്ചുള്ള കർമപരിപാടികൾക്കാണ് രൂപത ഊന്നൽ നൽകുന്നത്. 2024 ഡിസംബർ 29 മുതൽ 2025 ഡിസംബർ 28 വരെയാണ് ജൂബിലി ആഘോഷ ങ്ങൾ നടക്കുന്നത്. "പ്രത്യാശയുടെ തീർത്ഥാടകർ' എന്ന വിഷയം കേന്ദ്രീകരിച്ചാണ് ആഗോള സഭയിൽ ജൂബിലി ആഘോഷം നടക്കുന്നത്.