യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
1491690
Wednesday, January 1, 2025 11:18 PM IST
ചാലക്കുടി: കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടത്തി. പരിയാരം മൂത്തകുന്നത്ത് രാജൻ മകൻ ശരത്തി(34)ന്റെ മൃതദേഹമാണ് വെളൂക്കര പമ്പ് ഹൗസ് കടവിൽ നിന്ന് കണ്ടെത്തിയത്.
രാവിലെ പമ്പ് ഹൗസിനുസമീപം ശരത്തിന്റെ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയിരുന്നു. ചാലക്കുടി അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ പി.ജി ദിലീപ് കുമാറിന്റെ നേതൃത്വം നൽകി.