വെണ്ടോര്‍ സെന്റ് മേരീസ് പള്ളി ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു
1491141
Monday, December 30, 2024 7:31 AM IST
വെണ്ടോര്‍: സെന്റ് മേരീസ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനംചെയ്തു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
കെ.കെ. രാമചന്ദ്രന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ഫൊറോന വികാരി ഫാ. പോള്‍ തേക്കാനത്ത്, വികാരി ഫാ. ജോസ് പുന്നോലിപറമ്പില്‍, ഫാ. ബെന്വിന് തട്ടില്‍, സിറിള്‍ ആന്റണി, നെപ്പോ ചിറമ്മല്‍, സനല്‍ മഞ്ഞളി, സിജു മഞ്ഞളി, സിസ്റ്റര്‍ റോസ്മിന്‍ മാത്യു, ഫാ.ഡിറ്റോ കൂള, ജോസി ജോണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും നടന്നു.