കുറുമങ്ങാട്ട് പാടശേഖരം മാതൃക
1491414
Tuesday, December 31, 2024 8:15 AM IST
തിരുവില്വാമല: കുറുമങ്ങാട്ട് പാടശേഖരം കാർഷികകേരളത്തിന് മാതൃകയാകുന്നു. ഇരുപത് ഹെക്ടർ സ്ഥലത്താണ് കുറുമങ്ങാട്ട് പാടശേഖരം ഈവർഷം നെൽകൃഷി ചെയ്തത്.
ഉൽപാദിപ്പിച്ച നെല്ല് കേരള സ്റ്റേറ്റ് സീഡ് ഡവലപ്പ്മെന്റ് അഥോറിറ്റിക്കാണ് നൽകുന്നത്. കൊയ്തെടുത്ത നെല്ല് വൃത്തിയാക്കി ചാക്കുകളിൽനിറച്ച് കെഎസ്എസ്ഡിഎക്ക് എത്തിക്കും. അവർ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമാണ് കർഷകർക്ക് പണം ലഭിക്കുക. കാലാവസ്ഥാ വ്യതിയാനവും കീടങ്ങളുടെ ശല്യവുംമൂലം ഈവർഷം വലിയ സാമ്പത്തിക ബാധ്യത വന്നതായി കർഷകർ പറഞ്ഞു.
ചൂലന്നൂർ മയിൽസങ്കേതത്തിനടുത്തായതിനാൽ മയിലുകളുടെ ശല്യം ഏറെയാണ്. കാട്ടുപന്നികളും മയിലുകളും പത്ത് ഏക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചതായി കുറുമങ്ങാട്ട് പാടശേഖരത്തിന്റെ ഭാരവാഹികളായ പി. രാമകൃഷ്ണൻ, ടി. രാജൻ എന്നിവർപറഞ്ഞു.