ചെന്പൂക്കാവ്, കിഴക്കുംപാട്ടുകര ദേശപ്പാട്ടിന് അഭിഷേക് മേളപ്രമാണി
1491137
Monday, December 30, 2024 7:31 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പാറമേക്കാവ് വേലയോടനുബന്ധിച്ച് നടക്കുന്ന ചെന്പൂക്കാവ് ദേശപ്പാട്ടിനും കിഴക്കുംപാട്ടുകര ദേശപ്പാട്ടിനും മേളപ്രമാണിയായി പാറമേക്കാവ് അഭിഷേക്. ഇന്ന് ചെന്പൂക്കാവ് ദേശപ്പാട്ടിനും ജനുവരി ഒന്നിന് കിഴക്കുംപാട്ടുകര ദേശപ്പാട്ടിനും അഭിഷേക് മേളപ്രാമാണ്യം വഹിക്കും. പാണ്ടിമേളവും പഞ്ചാരിയുമാണു കൊട്ടുന്നത്. രണ്ടു മേളങ്ങളിലും 75 കലാകാരൻമാർ പങ്കെടുക്കും. മൂന്നുവർഷമായി ചെന്പൂക്കാവ് ദേശപ്പാട്ടിന് അഭിഷേക് പ്രമാണിയാണ്. കിഴക്കുംപാട്ടുകരയ്ക്ക് ആദ്യമാണ്.
2008-ലാണ് അരങ്ങേറ്റം നടത്തിയത്. പിന്നീടു പാറമേക്കാവ് വേലയുടെ മേളങ്ങളിലെല്ലാം പങ്കാളിയായി. ആദ്യമായാണ് ഇരട്ട പ്രാമാണ്യത്തിന് അവസരംലഭിച്ചത്. പാറമേക്കാവ് കലാക്ഷേത്രത്തിലെ 45 കലാകാരൻമാർ മേളങ്ങളിൽ അണിനിരക്കും. കലാമണ്ഡലം ശിവദാസ്, പാറമേക്കാവ് അജീഷ് നന്പൂതിരി, പാറമേക്കാവ് അനീഷ് നന്പൂതിരി എന്നിവരുടെ കീഴിലാണ് അഭിഷേക് മേളം അഭ്യസിച്ചത്.