കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ പ​ള്ളി​യി​ല്‍ ഗ്രേ​സ് റി​പ്പി​ള്‍​സി​ന്‍റെ​യും മി​ഷ​ന​റി ക​പ്പി​ള്‍​സ് ഓ​ഫ് ക്രൈ​സ്റ്റി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വാ​ഹ​ത്തി​ന്‍റെ 25,50 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട ജൂ​ബി​ലേ​റി​യ​ന്മാ​രേ​യും ന​വ​ദ​മ്പ​തി​ക​ളേ​യും ആ​ദ​രി​ച്ചു. വി​ശ്വാ​സ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​വി​ശേ​ഷം പ​ക​ർ​ത്തി​യെ​ഴു​തി​യ​വ​രെ ആ​ദ​രി​ക്ക​ലും ന​ട​ന്നു.

വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി​ അ​ധ്യ​ക്ഷ​ത​ വഹിച്ചു. കോ-ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ന്‍റു- ലി​സി പെ​രേ​പ്പാ​ട​ൻ, ജോ​സ് - എ​ൽ​സി പ​ള്ളി​പ്പാ​ട​ൻ, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഫ്രാ​ൻ​സി​യ എ​ഫ് സിസി, ഷാ​ജു- ജെ​സി പ്ലാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​കാ​രി ജൂ​ബി​ലേ​റി​യ​ന്മാ​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ന​വ​ദ​മ്പ​തി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജോ​ർ​ജ് - ടെ​സി പ​ള്ളി​പ്പാ​ട​ൻ, ആ​ന്‍റണി - ഷൈ​നി ചു​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മു​പ്പ​ത് പേ​രാ​ണ് സു​വി​ശേ​ഷം പ​ക​ർ​ത്തി​യെ​ഴു​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ജി​യ മേ​രി ജോ​ർ​ജ് തേ​ക്കാ​ന​ത്ത് പു​ളി​ക്ക​ലാ​ൻ, മി​നി ജോ​ൺ​സ​ൺ ത​യ്യി​ൽ, സീ​ജ റോ​ബി​ൻ വാ​ഴ​ക്കാ​ല എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​കാ​രി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.