ദേവാലയങ്ങളില്‍ തിരുനാളാഘോഷം
1491133
Monday, December 30, 2024 7:31 AM IST
മുണ്ടൂർ പരിശുദ്ധ കർമലമാത
തിരുനാൾദിനമായ ഇന്നലെ രാവിലെനടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ.ഡോ. പോൾ പൂവത്തിങ്കൽ മുഖ്യകാർമികത്വംവഹിച്ചു. റവ.ഡോ. വിൻസന്റ് ആലപ്പാട്ട് തിരുനാൾസന്ദേശം നൽകി. മുണ്ടൂർ എംഎസ്ടി ആശ്രമത്തിലെ ഫാ. ആന്റണി ചീരൻവേലി സഹകാർമികനായി.
വൈകുന്നേരം ഇടവകയിലെ വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പൊൻകുരിശുകളുടെയും പട്ടുകുടകളുടെയും ബാൻഡ് വാദ്യത്തിന്റേയും അകമ്പടിയോടെ പ്രദക്ഷിണവും അരങ്ങേറി. ഇന്ന് രാവിലെ 6.15ന് മരിച്ചവർക്കുവേണ്ടിയുള്ള അനുസ്മരണബലിയും ഒപ്പീസും ഉണ്ടായിരിക്കും. വൈകുന്നേരം മൂന്നിന് ജൂബിലി സമാപനത്തോടനുബന്ധിച്ച് ബിഷപ്പിനും സഹകാർമികർക്കും സ്വീകരണം. തുടർന്ന് രാമനാഥപുരം രൂപതാ ബിഷപ് മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വംവഹിക്കുന്ന ആഘോഷമായ രജതജൂബിലി സമാപന സമൂഹബലി. അനുമോദനസമ്മേളനം, കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കലാപരിപാടികള്‍, കെസിവൈഎം, സിഎൽസി അംഗങ്ങളുടെ നേതൃത്വത്തിൽ സംഗീതവിരുന്ന് എന്നിവ അരങ്ങേറും.
നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ
തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജെയിംസ് വടക്കൂട്ട് കൊടിയേറ്റം നിർവഹിച്ചു. ഞായറാഴ്ച രാവിലെ ദിവ്യബലിക്കുശേഷമാണ് കൊടിയേറ്റിയത്. സഹവികാരി ഫാ. മിഥുൻ വടക്കേത്തല, ജനറൽ കണ്‍വീനർ ജോർജ് ചിറമ്മൽ, ട്രസ്റ്റിമാരായ ജോണ്സണ് അക്കര, ജെയിംസ് ചിരിയങ്കണ്ടത്ത്, ലിജോ ജോയ് എന്നിവർ പങ്കെടുത്തു. നാലുമുതൽ ആറുവരെയാണു തിരുനാൾ. കൊടിയേറ്റം മുതൽ തിരുനാൾവരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും.
പോന്നോർ ലിറ്റിൽഫ്ലവർ
വിശുദ്ധ കൊച്ചു ത്രേസ്യയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് ഇടവക വികാരി ഫാ. സിജോ ജോസ് അരിക്കാട്ട് കൊടിയേറ്റി. ജനുവരി നാലു മുതല്‍ ആറുവരെയാണ് തിരുനാൾ. ജനറൽ കൺവീനർ സെബി സി.തോമസ്, കൈക്കാരന്മാരായ ബേബി എടക്കളത്തൂർ, ഡേവിസ് കുണ്ടുകുളം, ആന്റണി ചിറ്റാട്ടുകര, ദേവസി മുരിങ്ങാത്തേരി, പബ്ലിസിറ്റി കൺവീനർ സിപോഷ് കെ.പോൾ, മറ്റു കൺവീനർമാരും നേതൃത്വംനൽകുന്നു.