സ്കൂൾ കെട്ടിടങ്ങൾക്ക് 1500 കോടി ചെലവഴിച്ചു: മന്ത്രി
1491132
Monday, December 30, 2024 7:31 AM IST
ചാവക്കാട്: ഉന്നതവിദ്യാഭ്യാസരംഗത്തെ കെട്ടിടസമുച്ചയങ്ങള്ക്കായി 1500 കോടി രൂപയോളം ചെലവഴിച്ചതായി മന്ത്രി ആര്. ബിന്ദു പറഞ്ഞു. ഇരട്ടപ്പുഴ ഗവ.എല്‍പി സ്കൂള്‍ കെട്ടിട ഉദ്ഘാടനംനിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സര്‍ക്കാരിന് വലിയനേട്ടം കൈവരിക്കാന്‍ സാധിച്ചതായി അവർ അവകാശപ്പെട്ടു.
നൂറുവര്‍ഷത്തോളം സ്വകാര്യവ്യക്തിയുടെ സ്ഥലത്തു പ്രവര്‍ത്തിച്ചിരുന്ന ഇരട്ടപ്പുഴ എല്‍പി സ്കൂളിനായി നിർമിച്ച കെട്ടിടമാണ് തുറന്നത്. ഒന്നാംനില പണിയാൻ ഒരുകോടിരൂപ വകയിരുത്തിയിട്ടുണ്ട്.
ഇതിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. എന്‍. കെ. അക്ബര്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നഫീസകുട്ടി വലിയകത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, ശുഭ ജയന് എന്നിവർ പ്രസംഗിച്ചു.