പി.ആർ. അരവിന്ദാക്ഷന് യോഗത്തിൽ: കോൺഗ്രസ് ഇറങ്ങിപ്പോയി
1491130
Monday, December 30, 2024 7:31 AM IST
വടക്കാഞ്ചേരി: കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുകേസിൽ ജാമ്യത്തിലിറങ്ങിയ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. അരവിന്ദാക്ഷനെ നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുപ്പിച്ചതിനെതിരേ കോൺഗ്രസിന്റെ പ്രതിഷേധവും ഇറങ്ങിപ്പോക്കും.
നഗരസഭ ചട്ടം അനുസരിച്ച് പി.ആർ. അരവിന്ദാക്ഷൻ അയോഗ്യനാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ അരവിന്ദാക്ഷനെ തെരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യനാക്കിയിട്ടില്ലെന്നും കൗൺസിലർ എന്ന നിലയിൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു.