തൃശൂർ അതിരൂപതയിൽ വിശുദ്ധ കവാടം തുറന്നു
1491128
Monday, December 30, 2024 7:31 AM IST
തൃശൂർ: ലൂർദ് പള്ളിയിൽ വിശുദ്ധ കവാടം തുറന്ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ജൂബിലി വർഷം ഉദ്ഘാടനംചെയ്തു. ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന ചടങ്ങിനുശേഷം മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ വൈദികർ സഹകാർമികരായി.
അതിരൂപതയിൽ പുത്തൻപള്ളി ബസിലിക്കയിലും മാർ ആഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കവാടം തുറന്നു. പാലയൂർ പള്ളി തീർഥകേന്ദ്രത്തിൽ നാളെ വർഷാരംഭ പാതിരാ കുർബാനയോടുകൂടി കവാടം തുറക്കും.
പ്രാർഥിച്ചൊരുങ്ങി ഈ കവാടത്തിലൂടെ കടക്കുന്നവർക്കു പൂർണ ദണ്ഡവിമോചനം ലഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ചാണു കത്തോലിക്ക സഭ 2025 ജൂബിലി വർഷമായി ആചരിക്കുന്നത്.