ഡോ. മൻമോഹൻസിംഗിന്റെ വിടവാങ്ങൽ: സർവകക്ഷിയോഗം അനുശോചിച്ചു
1490866
Sunday, December 29, 2024 7:10 AM IST
എരുമപ്പെട്ടി: മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ എരുമപ്പെട്ടിയിൽ സർവ കക്ഷിയോഗം അനുശോചിച്ചു. ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ. ഗോവിന്ദൻകുട്ടി അധ്യക്ഷനായി.
മുതിർന്ന കോൺഗ്രസ് നേതാവ് ടി.കെ ദേവസി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി. അബാൽമണി, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശങ്കരനാരായണൻ, യുഡി എഫ് നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, എരുമപ്പെട്ടി പ്രസ് ക്ലബ് സെക്രട്ടറി കെ.ആർ. രാധിക, കെജെയു ജില്ലാ പ്രസിഡന്റ് ടി.ജി. സുന്ദർലാൽ, മർച്ചന്റ് അസോ സിയേഷൻ പ്രസിഡന്റ്് കെ.വി. ബാബുമാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ എന്നിവർ പ്രസംഗിച്ചു.
വല്ലച്ചിറ: വല്ലച്ചിറ മണ്ഡലം കോൺ ഗ്രസ് കമ്മിറ്റി സർവകക്ഷി യോഗം നടത്തി. പ്രസിഡന്റ് സിജോഎടപ്പിള്ളി അധ്യഷത വഹിച്ചു. സംവിധായകൻ പ്രിയനന്ദനൻ, പി. ചന്ദ്രൻ, എൻ.എൻ. വിജയൻ, എൻ. ടി രമേഷ്, രാമൻകുട്ടി മാസ്റ്റർ, രവീന്ദ്രനാഥ്, എൻ.വി. ജയരാജ് എന്നിവർ പ്രസംഗിച്ചു.
ചേർപ്പ്: ചേർപ്പ് മണ്ഡലം കോൺഗ്രസ് സർവകക്ഷി അനുശോചനയോഗം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാർട്ടിനേതാക്കളായ കെ.കെ. കൊച്ചുമുഹമ്മദ്, എം.കെ. അബ്ദുൾസലാം, അഡ്വ. കെ.ജി. സന്തോഷ് കുമാർ, പി.വി. അശോകൻ, സി. വിജയൻ, സിജോ ജോർജ്, സി. കെ. ഭരതൻ, കെ.ആർ. സിദ്ധാർത്ഥൻ, സുജീഷ കള്ളിയത്ത്, വി.എൻ. സുരേഷ്, ടി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പുന്നംപറമ്പ്: മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, എഴുത്തുകാരൻ എം.ടി. വാസുദേവൻനായർ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. വായനശാല പ്രസിഡന്റ്് എം.പി. നാരായണൻകുട്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും സംഘടിപ്പിച്ചു. മച്ചാട് വിദ്വാൻ എളയത് സ്മാരക വായനശാല ഹാളിൽ നടന്ന അനുസ്മരണം വാർഡ് മെമ്പർ കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.എസ്. കുട്ടപ്പൻ അധ്യക്ഷത വാഹിച്ചു.
എം.എൻ. കൃഷ്ണൻകുട്ടി, പി.കെ. ജയറാം, പി.കെ. രവീന്ദ്രൻ, എം.എ. ബാലകൃഷ്ണൻ, ജോണി ചിറ്റിലപ്പിള്ളി, എം.എൻ. ശശികുമാർ, ജ്യോതി സുനിൽകുമാർ, ഉഷ ജയകുമാർ, എ.കെ. നാരായണൻ, കെ.ജി. ശങ്കരൻകുട്ടി, സുഭാഷ് പണിക്കർ തുടങ്ങിയവർ അനുസ്മരണപ്രഭാഷണം നടത്തി.