പെരിഞ്ചേരി തിരുഹൃദയ തീർഥാടന കേന്ദ്രത്തിൽ ഇന്ന് തിരുനാൾ കൊടിയേറും
1490865
Sunday, December 29, 2024 7:10 AM IST
പെരിഞ്ചേരി: തിരുഹൃദയ തീർത്ഥാടന കേന്ദ്രത്തിലെ ഈശോയുടെ ദനഹാതിരുനാളും വിശുദ്ധ റപ്പായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 3, 4, 5, 6 തീയതികളിൽ ആഘോഷിക്കും. ഇന്നു വൈകീട്ട് തിരുനാൾകൊടിയേറ്റം നടക്കും. തീർഥാടനകേന്ദ്രം വികാരി ഫാ. പോൾ താണിക്കൽ മുഖ്യകാർമികത്വം വഹിക്കും.
31 ന് പാട്ടുകുർബാന, തിരുഹൃദയ നൊവേന, ജനുവരി ഒന്നിന് ലദീഞ്ഞ്, പാട്ടുകുർബാന തിരുഹൃദയ നൊവേന, രണ്ടിനു നടക്കുന്ന ആഘോഷമായ പാട്ടുകുർബാന, തിരുഹൃദയ നൊ വേന, മൂന്നിന് 123 -ാമത് പ്രതിഷ്ഠാവാർഷികദിനവും മാസാദ്യവെള്ളി തിരുഹൃദയ തിരുനാളും ആഘോഷിക്കും.
രാവിലെ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം എന്നിവയ്ക്ക് ഫാ. സജി തെക്കേകൈത ക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ആരാധന, തിരുഹൃദയ നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സൗഖ്യദായക തിരുഹൃദയ ഊട്ട് എന്നിവയുണ്ടാകും. വൈകീട്ട് നടക്കുന്ന പ്രസുദേന്തി വാഴ്ച, ആഘോഷമായ പാട്ടുകുർബാന, തിരുഹൃദയ നൊവേന എന്നിവയ്ക്ക് വികാരി ഫാ. പോൾ താണിക്കൽ മുഖ്യകാർമികത്വം വഹിക്കും. രാത്രി ഏഴിന് ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺ നടക്കും.
നാലിന് വീടുകളിലേക്ക് തിരുഹൃദയവും അന്പും വെഞ്ചരിച്ച് നൽകും. പാട്ടുകുർബാന, തിരുഹൃദയ നൊവേന, ദനഹ പ്രാർഥന, കൂടുതുറക്കൽ, തിരുസ്വരൂപം എഴുന്നള്ളിപ്പ്, പിണ്ടി തെളിയിക്കൽ, രാത്രി 10ന് അന്പ് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. അഞ്ചിന് ദനഹാതിരുനാൾ ആഘോഷിക്കും. ഫാ. സിന്റോ പൊന്തേക്കൻ സന്ദേശം നൽകും. വൈകീട്ട് വിശുദ്ധ കുർബാന, തിരുനാൾപ്രദക്ഷിണം എന്നിവയുണ്ടാകും.
ആറിന് രാവിലെ ഇടവകയിലെ മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന, വൈകിട്ട് ഏഴിന് കൊച്ചിൻ കലാഭവൻ നയിക്കുന്ന ഗാനമേള.
വികാരി ഫാ. പോൾ താണിക്കൽ, ജനറൽ കണ്‍വീനർ പോൾ ചീനാൻ, പബ്ലിസിറ്റി കണ്‍വീനർ ബിജു തെക്കിനിയത്ത്, കൈക്കാരന്മാരായ ഫ്രാൻസിസ് മുത്തിപ്പീടിക, ലോറൻസ് പൂണത്ത്, ജെയ്സണ്‍ മുത്തിപ്പീടിക, ഷാജു കിടങ്ങൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.