പു​ന്നം​പ​റ​മ്പ്: തെ​ക്കും​ക​ര പഞ്ചാ​യ​ത്തി​ലെ പു​ന്നം​പ​റ​മ്പ് മു​ത​ൽ മാ​ട​ക്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്നി​ക്ക​രവ​രെ നീ​ളു​ന്ന 6.47 കി​ലോ​മീ​റ്റ​ർ റോ​ഡ് ഒ​ടു​വി​ൽ യാ​ഥാ​ർ​ഥ്യത്തി​ലേ​ക്ക്. നി​ല​വി​ൽ ​പു​ന്നം​പ​റ​മ്പ് മു​ത​ൽ ചെ​ന്നി​ക്ക​രവ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ക​ഴി​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണറോ​ഡ് പു​ന​രു​ദ്ധാ​ര​ണ​പ​ദ്ധ​തി പ്ര​കാ​ര​മാ​ണു നി​ർ​മാ​ണം. 4.48 കോ​ടി​രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. കേ​ന്ദ്ര ഗ്രാ​മ​വി​കസ​ന മ​ന്ത്രാ​ല​യ​മാ​ണു തു​ക അനു​വ​ദി​ച്ച​ത്. കേ​ര ള സം​സ്ഥാ​ന ഗ്രാ​മീ​ണറോ​ഡ് വി​ക​സ​ന ഏ​ജ​ൻ​സി​ക്കാ​ണ് ന​ട​ത്തി​പ്പു ചു​മ​ത​ല. ചേ​ല​ക്ക​ര മേ​പ്പാ​ടം സ്വ​ദേ​ശി വി.​വി.​ ജോ​ൺ​സ​നാ​ണ് ക​രാ​റുകാ​ര​ൻ. 12 ക​ലു​ങ്ക് അ​ട​ക്ക​മാ​ണ് പ്ര​വൃ​ത്തി. 2022 ഒ​ക്ടോ​ബ​ർ 18 നാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. 2023 ഒ​ക്ടോ​ബ​ർ 17നു ​പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. ഇ​തുന​ട​ക്കാ​തെ വ​ന്ന​പ്പോ​ൾ ക​ഴി​ഞ്ഞ ജൂ​ലൈ 17 വ​രെ ക​രാ​ർ നീ ​ട്ടി​യി​രു​ന്നു.