അമലയുടെ ആർത്താറ്റ് സെന്ററിൽ ഗ്യാസ്ട്രോ, കാർഡിയോളജി സേവനങ്ങൾ വിപുലികരിച്ചു
1490861
Sunday, December 29, 2024 7:10 AM IST
തൃശൂർ: അമല മെഡിക്കൽ കോളജ് കുന്നംകുളം ആർത്താറ്റ് സെന്ററിൽ ഗ്യാസ്ട്രോ, കാർഡിയോളജി വിഭാഗങ്ങളുടെ അൾട്രാസൗണ്ട് സ്കാനിംഗ്, ടിഎംടി സേവനങ്ങളുടെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു.
മുനിസിപ്പൽ കൗണ്‍സിലർമാരായ ലബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ, കെ.കെ. മുരളി, അമല ഫെലോഷിപ്പ് കുന്നംകുളം യൂണിറ്റ് പ്രസിഡന്റ് സി.ഇ. ഉണ്ണി, താരു മെമ്മോറിയൽ ട്രസ്റ്റ് പ്രതിനിധി റെജി, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ബോർജിയോ ലൂവിസ്, ഡോ. രൂപേഷ് ജോ ർജ് എന്നിവർ പ്രസംഗിച്ചു.