പുറനാട്ടുകര ഇടവകയ്ക്ക് ധന്യനിമിഷം; അഞ്ചുപേർ ഒരുമിച്ച് അഭിഷിക്തരായി
1490859
Sunday, December 29, 2024 7:10 AM IST
പുറനാട്ടുകര: സെന്റ് സെബാസ്റ്റ്യൻ ഇടവക ഇന്നലെ അപൂർവമായൊരു കൈവയ്പുശുശ്രൂഷയുടെ ധന്യതയിലായിരുന്നു. ഇടവകയുടെ അഞ്ചു പൊന്നോമനകൾ കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരായി അഭിഷിക്തരായി. തുടർന്ന് ആദ്യ കുർബാനയർപ്പിച്ചു.
ഫാ. ജാക്സൻ തെക്കേക്കര, ഫാ. ആൽവിൻ പട്ട്യേക്കൽ, ഫാ. ജീസ് അക്കരപട്ട്യേക്കൽ, ഫാ. ലിൻസണ് അക്കരപ്പറന്പിൽ എന്നിവർ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിൽനിന്നും ഫാ. അൽബിൻ വടുക്കൂട്ട് ബാലസോർ രൂപത മെത്രാൻ മാർ വർഗീസ് തോ ട്ടംകരയിൽനിന്നുമാണു തിരുപ്പട്ടമേറ്റത്.
ഗ്രീക്ക് സഭാംഗവും പൗരസ് ത്യ സഭകൾക്കുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രതിനിധിയുമായ കോർ എപ്പിസ്കോപ്പ യാറുസ്ലാവ് ലൈജാക്ക് ഈ ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചു.
വികാരി ഫാ. ജോണ്സൻ അയിനിക്കൽ, അസി.വികാരി ഫാ. തോമസ് ഉൗക്കൻ, കൈക്കാര ന്മാരായ സിഐ ഡേവിസ്, എ.പി. ജോസഫ്, എ.കെ. ജോയ് എന്നിവരും കമ്മിറ്റി കണ്‍വീനർമാരും നേതൃത്വം നല്കി.
ഇന്നു വൈകീട്ട് ആറിന് ഡയമണ്ട് ജൂബിലി ഹാളിൽ ചേരുന്ന അനുമോദനയോഗത്തിൽ മത സാംസ്കാരിക നേതാക്കൾ പങ്കെ ടുക്കും.
കുടുംബകൂട്ടായ്മകളും ഭക്തസംഘടനകളും കലാപരിപടികൾ അവതരിപ്പിക്കും.