പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം
1490858
Sunday, December 29, 2024 7:10 AM IST
കയ്പമംഗലം: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് 55-ാമത് വാർഷികപൊതുയോഗം ബാങ്ക് മെയിൻ ബ്രാഞ്ചിനു സമീപമുള്ള പിപിഎം ഹാളിൽ ചേർന്നു. ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ അധ്യക്ഷയായി. ബാങ്ക് സെക്രട്ടറി ടി.സി. സിനി പ്രവർത്തന റിപ്പോർട്ടും, ഡയറക്ടർ പി.എച്ച്. നിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
2025-26 വർഷത്തേക്ക് 44.31 കോടി രൂപ വരവും 40.24 കോടി രൂപ ചെലവും 4.07 കോടി രൂപ അറ്റലാഭവും പ്രതീക്ഷിക്കുന്ന ബജറ്റ് പൊതുയോഗം അംഗീകരിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ഗീത പ്രസാദ്, ബാങ്ക് ഡയറക്ടർ ടി.ബി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ 5400 അംഗങ്ങൾ സംബന്ധിച്ചു.