ദേശീയപാത കയ്പമംഗലം 12ൽ കുടിവെള്ളപൈപ്പ് പൊട്ടിയൊഴുകി
1490856
Sunday, December 29, 2024 7:10 AM IST
വഴിയമ്പലം: ദേശീയപാത കയ്പമംഗലം 12ൽ ദേശീയപാത 66 നിർമാണപ്രവർത്തനത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ പെെപ്പ് പൊട്ടി.
ജില്ലയുടെ തീരദേശ പഞ്ചായത്തുകളിൽ നാളേറെയായി കുടിവെള്ളം കിട്ടാക്കനിയായ സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിമാരോട് ജനുവരി അഞ്ചിന് കോടതിയിലെത്തി സമാധാനം ബോധിപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്ന അവസരത്തിലാണ് അവശേഷിക്കുന്ന പല കുടിവെള്ളപൈപ്പുകൾ ഇങ്ങനെ പൊട്ടിയൊഴുകുന്നത്. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയതെന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
ഇതോടെ പ്രദേശത്ത് വീണ്ടും കുടിവെള്ളം പമ്പു ചെയ്യുന്നത് നിർത്തിവെച്ചിരുക്കുകയാണ്. എത്രയും വേഗം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെണാണ് നാട്ടുകാരുടെ ആവശ്യം.