നെ​ടു​മ്പാ​ശേ​രി: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന വി​മാ​നം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി. എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ ദു​ബാ​യ്-​കോ​ഴി​ക്കോ​ട് വി​മാ​ന​മാ​ണ് കൊ​ച്ചി​യി​ലേ​യ്ക്ക് തി​രി​ച്ചു​വി​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​കൊ​ച്ചി​യി​ലെ​ത്തി​യ വി​മാ​നം 6.50ന് ​കോ​ഴി​ക്കോ​ട്ടേ​യ്ക്ക് മ​ട​ങ്ങി​പ്പോ​യി.