തിരുനാൾ
1532480
Thursday, March 13, 2025 4:49 AM IST
ഞാറക്കാട് പള്ളിയിൽ തിരുനാൾ
പോത്താനിക്കാട്: ഞാറക്കാട് സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ ആരംഭിക്കും. 16ന് സമാപിക്കും. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, 4.30ന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വചനസന്ദേശം, നൊവേന. ഫാ. സെബാസ്റ്റ്യൻ നെടുന്പുറത്ത് മുഖ്യകാർമികത്വം വഹിക്കും.
15ന് രാവിലെ 5.45ന് വിശുദ്ധ കുർബാന, നേർച്ചസദ്യയ്ക്ക് അടുപ്പു കത്തിക്കൽ, നാലിന് ആഘോഷമായ തിരുനാൾ കുർബാന. പ്രസുദേന്തി വാഴ്ച. ആറിന് പ്രദക്ഷിണം പനങ്കര സെന്റ് ജൂഡ് കപ്പേളയിലേക്ക്, പാച്ചോർ നേർച്ച. 16ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 3.30ന് ആഘോഷമായ തിരുനാൾ കുർബാന, 5.30ന് പ്രദക്ഷിണം ചേലക്കടവ് സെന്റ് ജോർജ് കപ്പേളയിലേക്ക്, ദിവ്യകാരുണ്യ ആശീർവാദം (പള്ളിയിൽ) എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. ആന്റണി ഓവേലിൽ അറിയിച്ചു.
ആരക്കുന്നം സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാളും, ഊട്ടുനേർച്ചയും
ആരക്കുന്നം : ആരക്കുന്നം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, ഊട്ടു നേർച്ചയും 14,15,16 തീയതികളിൽ നടക്കും. വെള്ളി വൈകിട്ട് അഞ്ചിന് ഫാ. സെബാസ്റ്റ്യൻ കൈപ്രംപാട്ട് കൊടിയേറ്റും.
ശനി വൈകിട്ട് 4.30ന് ദിവ്യബലി, പ്രദക്ഷിണം തുടർന്ന് ചെണ്ട ആൻഡ് ബാൻഡ് ഫ്യൂഷൻ കുന്നലക്കാടൻ മൂവാറ്റുപുഴ. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30 ന് ദിവ്യബലി, പ്രദക്ഷിണം, ഊട്ടു നേർച്ച.