പ്രതിഷേധ ധർണ
1532462
Thursday, March 13, 2025 4:14 AM IST
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ബാങ്ക് അക്കൗണ്ടിൽ ഒരു കോടിയിലധികം തുക വന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ അധ്യക്ഷയായി. കോൺഗ്രസ് നേതാക്കളായ തോപ്പിൽ അബു, പി.വി. എൽദോസ്, പി.എച്ച്. അസ്ലം , സനിതറഹിം തുടങ്ങിയവർ പ്രസംഗിച്ചു.
അനധികൃതമായി ഫണ്ട് വന്ന സാഹചര്യത്തിൽ കുടുംബശ്രീ ചെയർപേഴ്സണെ മാറ്റിനിർത്തി വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകളുടെ പേരിൽ നടത്തിയ ബാങ്ക് തട്ടിപ്പിനെതിരേ സമരം തുടരുമെന്ന് കീഴ്മാട് മണ്ഡലം കമ്മിറ്റി അറിയിച്ചു.