ഒന്പതു ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന സ്വദേശി പിടിയിൽ
1532494
Thursday, March 13, 2025 4:59 AM IST
പെരുമ്പാവൂർ: ഹെറോയിനുമായി ഇതരസംസ്ഥാന സ്വദേശി എക്സൈസ് പിടിയിൽ. ആസം സ്വദേശി ഷെരിഫുൽ ഇസ്ലാമി(27)നെയാണ് പെരുമ്പാവൂർ എക്സൈസ് റേഞ്ച് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ഒമ്പത് ഗ്രാം ഹെറോയിൻ എക്സൈസ് പിടിച്ചെടുത്തു. ആറു വർഷമായി പെരുമ്പാവൂരിൽ താമസിക്കുന്ന ഇയാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഹെറോയിൻ എത്തിച്ച് ചെറിയ ഡപ്പികളിലാക്കി ഒന്നിന് 700 രൂപ നിരക്കിൽ പെരുമ്പാവൂരിലെ ഇതരസംസ്ഥാനക്കാർക്കിടയിൽ വില്പന നടത്തുകയായിരുന്നു പതിവ്.
പിടിച്ചെടുത്ത ഹെറോയിന് വിപണയിൽ ഏകദേശം 55000 രൂപ വില വരും. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ മോഷണ കേസിൽ പിടിയിലായ ഇയാൾ കഴിഞ്ഞ മാസമാണ് ജയിൽ മോചിതനായത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നഗരത്തിൽ നടത്തിയ പരിശോധനകളിൽ നാല് കോപ്ട കേസുകളും എടുത്തു. പെരുമ്പാവൂർ ബിവറേജിന് സമീപം പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ പരസ്യമായി മദ്യപിച്ച കുറ്റത്തിന് വാഴക്കുളം കൊല്ലംപടി വീട്ടിൽ സന്തോഷ് (38), റോഡരികിൽ നിന്ന് പരസ്യമായി മദ്യപിച്ചതിന് മലയിടംതുരുത്ത് കൈവേലിക്കൽ വീട്ടിൽ ജിജിൻ എന്നിവർക്കെതിരെ അബ്കാരി കേസുകളും എടുത്തിട്ടുണ്ട്.