രാസലഹരിയുമായി യുവാവ് പിടിയില്‍
1532492
Thursday, March 13, 2025 4:59 AM IST
കൊച്ചി: രാസലഹരിയുമായി യുവാവ് പിടിയില്‍. തൃക്കാക്കര വിദ്യാനഗര്‍ ഇട്ടുകലില് യുനൈസ് (33) ആണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. എറണാകുളം നാരകത്തറ റോഡിലുള്ള ട്രൈയോസ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് 3.2766 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലായത്.
ഡിസിപി അശ്വതി ജിജുവിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റെ കമ്മീഷണര്‍ കെ.എ.അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് പരിശോധന നടത്തിയത്.