ഗോശ്രീ ബസുകളുടെ നഗര പ്രവേശനം: ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
1532458
Thursday, March 13, 2025 4:14 AM IST
വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിനു ഗോശ്രീ ജംഗ്ഷനിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ നിർവഹിക്കും. കെ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ബ്ലോക്ക് പ്രസിഡന്റുമാരായ തുളസി സോമൻ, സരിത സനൽ, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ എന്നിവർ സംബന്ധിക്കും.