സ്കൂൾ വാർഷികാഘോഷം
1532475
Thursday, March 13, 2025 4:24 AM IST
കിഴക്കമ്പലം: പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിന്റെ 65ാം വാർഷികാഘോഷം കിഴക്കന്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് ഉദ്ഘാടനം ചെയ്തു. സെന്റ് അഗസ്റ്റിൻസ് പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. പോൾ കൈപ്രന്പാടൻ അധ്യക്ഷത വഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത അസിസ്റ്റന്റ് കോർപറേറ്റ് മാനേജർ റവ. ഡോ. ബെന്നി പാലാട്ടി അനുഗ്രഹ പ്രഭാഷണം നടത്തി.
ജെനീസ് പി. കാച്ചപ്പിള്ളി, ഷീബ ജോർജ് , ജിജോ ജോസഫ്, കെ.വി. ജിനീഷ്, റോജി പി. ചാക്കോ, അധ്യാപക പ്രതിനിധി ഷാജി വർഗീസ്, വിദ്യാർഥി പ്രതിനിധി എയിൻ മാർവിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.