ധര്‍ണ നടത്തി
1532469
Thursday, March 13, 2025 4:24 AM IST
കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന് കേരള അഖിലേന്ത്യ പ്രക്ഷോഭങ്ങളുടെ ഭാഗമായി എറണാകുളം റീജണല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
ക്ലറിക്കല്‍ സ്റ്റാഫ് ഒഴിവുകള്‍ നികത്തുക, ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ലഭിച്ച ജീവനക്കാരെ റിലീവ് ചെയ്യുക, താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കുക എന്നിവ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്. അനില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പി.എം. സോന, മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാര്‍, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ബിനു എന്നിവര്‍ പ്രസംഗിച്ചു.