വനം വകുപ്പിന് സഹായഹസ്തവുമായി ഇലാഹിയ എൻജിനീയറിംഗ് കോളജ് അധികൃതർ
1532479
Thursday, March 13, 2025 4:49 AM IST
മൂവാറ്റുപുഴ: കേരള വനം വകുപ്പിന് സഹായഹസ്തവുമായി ഇലാഹിയ എൻജിനിയറിംഗ് കോളജ് അധികൃതർ. സാങ്കേതിക സഹായ വാഗ്ദാനവുമായിട്ടാണ് ഇലാഹിയ കോളജിലെ വിവിധ സാങ്കേതിക വിഭാഗങ്ങൾ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ ഡിഎഫ്ഒ ശ്രീനിവാസുമായി കൂടിക്കാഴ്ച നടത്തിയത്. വൈദ്യുത വേലി പുനഃസ്ഥാപിക്കാൻ എനെർജൈസർ കേടുപാടുകൾ തീർത്ത് ഡിഎഫ്ഒക്ക് കൈമാറി.
തുടർ പ്രവർത്തനങ്ങൾക്കായി കോളജും വനംവകുപ്പും ധാരണയിലെത്തി. വനംവകുപ്പുമായി സഹകരിച്ച് മനുഷ്യനന്മയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ഒരുമിച്ച് ചെയ്യുമെന്ന് കോളജ് ചെയർമാൻ പി.എച്ച് മുനീർ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. കെ. എ നവാസ്, ഡയറക്ടർ ഡോ. അബ്ദുൾ സലാം വി.എച്ച്, വിവിധ വകുപ്പ് മേധാവികൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.