മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ തടസപ്പെട്ടു
1532457
Thursday, March 13, 2025 4:14 AM IST
കിഴക്കമ്പലം : മലയിടം തുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കാനുള്ള ശ്രമം എട്ടാം തവണയും തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ അന്വേഷണ കമ്മീഷനെ കോളനി നിവാസികളും സിപിഎം പ്രവർത്തകരും ചേർന്ന് തടഞ്ഞതോടെയാണ് കുടിയൊഴിപ്പിക്കൽ തടസപ്പെട്ടത്. വൈകുന്നേരം മൂന്നു വരെ കോളനി നിവാസികൾ ചെറുത്തു നിന്നതോടെ കുടിയൊഴിപ്പിക്കൽ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. തടിയിട്ടപറമ്പ് പോലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
കഴിഞ്ഞ തവണ ഒഴിപ്പിക്കാൻ എത്തിയപ്പോൾ കോളനി നിവാസികളുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽഹർജി നൽകിയിരുന്നു. ഏഴു പട്ടികജാതി കുടുംബങ്ങൾ ഉൾപ്പടെ എട്ടു കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്