കാലടിയിൽ ക്ഷീരകർഷക സംഗമം നടത്തി
1532472
Thursday, March 13, 2025 4:24 AM IST
കാലടി: ട്വന്റി 20 പാർട്ടിയുടെ നേതൃത്വത്തിൽ കാലടി പഞ്ചായത്തുതല ക്ഷീര കർഷക സംഗമം കാലടി നാസ് ഓഡിറ്റോറിയത്തിൽ നടത്തി. ട്വന്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡംഗം അഡ്വ. ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്തു. അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു.
പിഡിഡിപി അനിമൽ ഫീഡ് ഡിവിഷൻ ജനറൽ മാനേജർ കെ.എം. ജോൺ ക്ലാസ് നയിച്ചു. സെമിനാറിൽ പങ്കെടുത്ത ക്ഷീര കർഷകർക്ക് അഞ്ച് കിലോ കാലിത്തീറ്റ സൗജന്യമായി നല്കി.