ലഹരിക്കെതിരേ സ്ത്രീകളും അമ്മമാരും
1532483
Thursday, March 13, 2025 4:49 AM IST
മൂവാറ്റുപുഴ: സമൂഹത്തിലും കുട്ടികളിലും വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണ പ്രചാരണങ്ങളുമായി സ്ത്രീകളും അമ്മമാരും. പുനർജനി സെന്റർ ഫോർ വുമണിന്റെ നേതൃത്വത്തിൽ മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ജാഗ്രതാ ദീപം’ പരിപാടിയിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു.
മൂവാറ്റുപുഴ പോലീസ് സബ് ഇൻസ്പെക്ടർ സിബി അച്യുതൻ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും നിയമപരമായ വശങ്ങളെക്കുറിച്ചും വിശദീകരിച്ചു. അസീസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു.