സഹകരണ ജനാധിപത്യവേദി ധർണ നടത്തി
1532485
Thursday, March 13, 2025 4:49 AM IST
കോതമംഗലം: സഹകരണ മേഖലയുടെ വളർച്ചയ്ക്ക് തടസമാകുന്ന പലിശനയം, ജപ്തി നടപടികൾ ഒഴിവാക്കൽ, കാലിത്തീറ്റ സബ്സിഡി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ ജനാധിപത്യവേദി താലൂക്ക് കമ്മിറ്റി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ പി.എസ്. നജീബ് അധ്യക്ഷനായി.
മൂവാറ്റുപുഴ: സംസ്ഥാന ഗവണ്മെന്റിന്റെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സഹകരണ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുന്പിൽ സഹകാരി ധർണ നടത്തി. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ധർണ ഉദ്ഘാടനം ചെയ്തു.
അടിക്കടിയുളള കുടിശിക നിവാരണ പദ്ധതിയുടെ അപാകത മൂലം വായ്പക്കാർ പണം തിരിച്ചടയ്ക്കാൻ മടിക്കുകയാണെന്നും ഇത് സംഘങ്ങൾക്ക് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോസ് പെരുന്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.