ഐഡന്റി കാർഡ് വിതരണം
1532467
Thursday, March 13, 2025 4:24 AM IST
അങ്കമാലി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ ) അങ്കമാലി മേഖല ഐഡന്റിറ്റി കാർഡ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് എ.എ. രെജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ജെ. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മിനോഷ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന-ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകി.
ജില്ലാ തല ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയ അങ്കമാലി മേഖലാ സ്പോർട്ട്സ് ക്ലബ് അംഗങ്ങളെ ആദരിച്ചു. 25-ാം ചരമവാർഷികാചരണം നടക്കുന്ന സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായ ജോസഫ് ചെറിയാനെ യോഗം അനുസ്മരിച്ചു. എപ്രിൽ ഒന്നു മുതൽ പുതിയ തിരിച്ചറിയൽ കാർഡ് പ്രാബല്യത്തിൽ വരും.