ബജറ്റ്
1532482
Thursday, March 13, 2025 4:49 AM IST
തിരുമാറാടി പഞ്ചായത്ത്
തിരുമാറാടി: പഞ്ചായത്തിന്റെ 2025-26 സാന്പത്തിക വർഷത്തെ 20,18,57,000 രൂപയുടെ വരവും 19,92,64,600 രൂപയുടെ ചെലവും, 25,87,400 രൂപയുടെ നീക്കിബാക്കിയും പ്രിതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എം.എം.ജോർജ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ സമസ്ഥ മേഖലകളിലും വികസനം എത്തിക്കുന്ന തരത്തിൽ നിരവധിയായ പദ്ധതികളാണ് 2025-26 സാന്പത്തിക ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വിദ്യാർഥികൾക്കിടയിലും ചെറുപ്പക്കാർക്കിടയിലും വർധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കായി കൗണ്‍സിലിംഗിന് സംവിധാനമൊരുക്കും. ഇതിന്റെ ഭാഗമായി കൂടുതൽ കളിസ്ഥലങ്ങളിൽ കൂടുതൽ സൗകര്യവും ഓപ്പണ്‍ ജിം സൗകര്യവും യോഗ ക്ലാസുകളും ഒരുക്കും. പഞ്ചായത്തിനെ ലഹരി വിമുക്തമാക്കുന്നതിനും ടൂറിസം രംഗത്തിനും പഞ്ചായത്തിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റാണ് ലക്ഷ്യമിടുന്നത്.
പാലക്കുഴ പഞ്ചായത്ത്
പാലക്കുഴ: കാർഷിക മൃഗസംരക്ഷണത്തിനും ഭവന നിർമാണത്തിനും മുൻഗണന നൽകി പാലക്കുഴ പഞ്ചായത്തിന്റെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ അവതരിപ്പിച്ചു.
പാലക്കുഴ പഞ്ചായത്തിന് ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി പുരസ്കാരം തുടർച്ചയായി രണ്ട് തവണ നേടുന്നതിനു സാധിച്ചു എന്നുള്ള ആമുഖത്തോടെയായിരുന്നു ബജറ്റവതരണം.
26,32,84,033 രൂപ വരവും 25,75,51,712 രൂപ ചെലവും 57,32,321 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ അധ്യക്ഷത വഹിച്ചു.