ഭാരതമാതായിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
1532459
Thursday, March 13, 2025 4:14 AM IST
ആലുവ: ചൂണ്ടി ഭാരത മാത കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിലെ ഐക്യുഎസിയും ലഹരിവിരുദ്ധ സമിതിയും ചേർന്ന് 'രക്ഷ ' എന്ന പേരിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.
എറണാകുളം റൂറൽ പോലീസിലെ സമൂഹ പോലീസിംഗ് എഎസ്ഐ വി.എസ്. ഷിഹാബ് ക്ലാസ് നയിച്ചു.
എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരി അധ്യക്ഷനായി. പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി മാത്യു, ഡോ. പരിണിത, പ്രസീത, എബിൻ റെജി എന്നിവർ സംസാരിച്ചു.