ആശാ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഐടിയുസി ധര്‍ണ
1532474
Thursday, March 13, 2025 4:24 AM IST
കൊച്ചി: ആശാ-അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 26000 ആയി വര്‍ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക സംഖ്യ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐടിയുസി സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ധര്‍ണ നടത്തി.
ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സന്‍ജിത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപി, യൂണിയന് ഭാരവാഹികളായ എം.പി. രാധാകൃഷണന്, പി.വി. ചന്ദ്രബോസ്, കെ.കെ. സന്തോഷ് ബാബു, സീന ബോസ്, വി.എസ്. സുനില്‍കുമാര്‍, കെ.സി. മണി, ഇ.പി. പ്രവിത, സിജി ബാബു, എ.പി. ഷാജി, പി.കെ. ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.