കർഷകർക്കായി പരിശീലനം സംഘടിപ്പിച്ചു
1532486
Thursday, March 13, 2025 4:59 AM IST
കോതമംഗലം: കൃഷി വകുപ്പിന്റെ ഫാം പ്ലാൻ അധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കർഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്കിലെ വിവിധ കൃഷിഭവൻ പരിധിയിൽപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട കർഷകർക്കാണ് പരിശീലനം നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു.
ഫാം പ്ലാൻ പദ്ധതി, പോഷക സമൃദ്ധി, പുതുപഴവർഗ വിളകൾ എന്നിവയെക്കുറിച്ച് റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ ക്ലാസുകൾ നയിച്ചു.