ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം; ഐഎൻടിയുസി ധർണ നടത്തി
1532484
Thursday, March 13, 2025 4:49 AM IST
കോതമംഗലം: ഐഎൻടിയുസി നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെല്ലിക്കുഴി പഞ്ചായത്തിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ഐഎൻടിയുസി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നവാസ് ചക്കുന്താഴം അധ്യക്ഷത വഹിച്ചു.
പോത്താനിക്കാട്: ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎൻടിയുസി പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി സി. ജോണ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഇ.എം. അലിയാർ അധ്യക്ഷത വഹിച്ചു.
ഷാൻ മുഹമ്മദ്, കെ.വി. കുര്യാക്കോസ്, എൻ.എം. ജോസഫ്, ടി.എ കൃഷ്ണൻകുട്ടി, അനിൽ എബ്രഹാം, സാബു വർഗീസ്, സാലി ഐപ്പ്, ആശ ജിമ്മി, അലക്സി സ്കറിയ, ജിനു മാത്യു, ഫിജിന അലി, ഡോളി സജി, സിജി ജോർജ്, ജിജി അനീഷ്, ഐ.വി. ഷാജി, ജാൻസി സോജൻ തുടങ്ങിയവർ പ്രസംഗിച്ചു.