തൃക്കളത്തൂർ പാടശേഖരത്ത് കൊയ്ത്തുത്സവം
1532477
Thursday, March 13, 2025 4:49 AM IST
മൂവാറ്റുപുഴ: മുപ്പത് വർഷത്തിലധികമായി കൃഷി ചെയ്യാതെ കിടക്കുന്ന തൃക്കളത്തൂർ പാടശേഖരത്തെ ആറു ഹെക്ടറോളം സ്ഥലത്ത് നെൽകൃഷി ഇറക്കി വിജയിപ്പിച്ച് റ്റി.എ. ജയരാജ്. നെൽകൃഷിയുടെ ഭാഗമായി നടന്ന കൊയ്ത്തുത്സവം കണ്‍സ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെന്പർ ഷാന്റി ഏബ്രഹാം, മുൻ എംഎൽഎ ബാബു പോൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ, പഞ്ചായത്തംഗങ്ങളായ സുകന്യ അനീഷ്, എം.എ. നൗഷാദ്, യു.പി. വർക്കി,
കൃഷി ഓഫീസർ ഷാനവാസ്, മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി.ആർ. മുരളീധരൻ, തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ. അരവിന്ദാക്ഷൻ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകരും നാട്ടുകാരും പങ്കെടുത്തു.