ലോക വൃക്കദിനം ആചരിച്ചു
1532465
Thursday, March 13, 2025 4:14 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ലോക വൃക്കദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും ഡയാലിസിസ് രോഗികളുടെ കുടുംബാംഗങ്ങള്‍ക്കായി സൗജന്യ കിഡ്നി പ്രവര്‍ത്തനക്ഷമതാ പരിശോധനയും സംഘടിപ്പിച്ചു.
കിഡ്നി ദിനാചരണം ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂര്‍ദ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രന് കിഡ്നി ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കിഡ്നി ദിനാചരണത്തിന്റെ ഭാഗമായി ഡയാലിസിസ് ഡിപ്പാര്‍ട്ട്മെന്റ് ഫ്ളാഷ് മോബും ഫാംഡി വിദ്യാര്‍ഥികള്‍ ബോധവത്കരണ സ്കിറ്റും അവതരിപ്പിച്ചു.
ഡയറ്റിഷന് ഇന്‍ ചാര്‍ജ് ഡോ. റുഫീന മാത്യു വൃക്ക രോഗത്തെ പ്രതിരോധിക്കാനും ഡയാലിസിസ് രോഗികള്‍ക്കുള്ള ഡയറ്റിനെ കുറിച്ചും ക്ലാസ് നയിച്ചു. ലൂര്‍ദ് ആശുപത്രി അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂഷ വര്‍ഗീസ്, നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പൊന്നൂസ് തോമസ് പുതുവീട്ടില്‍, ഡയാലിസിസ് ചീഫ് ടെക്നീഷ്യന് ഹരി കാലാമ്പുറം എന്നിവര്‍ സംസാരിച്ചു.