അങ്കണവാടി വർക്കർമാരുടെ ത്രിദിന പരിശീലനം ആരംഭിച്ചു
1532473
Thursday, March 13, 2025 4:24 AM IST
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് ഐസിഡിഎസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പോഷൺ ഭി പഠായി ഭി കാമ്പയിൻ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി അങ്കണവാടി വർക്കർമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലനം തുടങ്ങി.
പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താര സജീവ് അധ്യക്ഷയായിരുന്നു.
സ്ഥിരം സമിതി അധ്യക്ഷരായ സി.എം. വർഗീസ്, ആനി കുഞ്ഞുമോൻ, അഡ്വ. ഷെബീർ അലി, ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് കപ്രശേരി, ഐസിഡിഎസ് സൂപ്പർവൈസർ സൗമ്യ പി. പോൾസൻ, എന്നിവർ സംസാരിച്ചു.
ശ്രീമൂലനഗരം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഭിജിത്ത്, സൂപ്പർവൈസർ സീന എന്നിവർ ക്ലാസുകൾ നയിച്ചു.