ആരക്കുന്നം സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാളും ഊട്ടുനേർച്ചയും
1532468
Thursday, March 13, 2025 4:24 AM IST
ആരക്കുന്നം: ആരക്കുന്നം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, ഊട്ടു നേർച്ചയും 14,15,16 തീയതികളിൽ നടക്കും. വെള്ളി വൈകിട്ട് അഞ്ചിന് ഫാ. സെബാസ്റ്റ്യൻ കൈപ്രംപാട്ട് കൊടിയേറ്റും.
ശനി വൈകിട്ട് 4.30ന് ദിവ്യബലി, പ്രദക്ഷിണം തുടർന്ന് ചെണ്ട ആൻഡ് ബാൻഡ് ഫ്യൂഷൻ, കുന്നലക്കാടൻ മൂവാറ്റുപുഴ. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30 ന് ദിവ്യബലി, പ്രദക്ഷിണം, ഊട്ടു നേർച്ച.