അണ്ടർ വാല്യൂവേഷൻ: അദാലത്ത് 18ന്
1531198
Sunday, March 9, 2025 3:47 AM IST
കോതമംഗലം: ആധാരങ്ങളുടെ അണ്ടർ വാല്യൂവേഷൻ കേസുകൾ 18ന് നടത്തുന്ന അദാലത്തിൽ തീർപ്പാക്കും. കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ വിലകുറച്ച് കാണിച്ച് 1986 മുതൽ 2023 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്ന കേസുകളാണ് 18ന് സബ് രജിസ്ട്രാർ ഓഫീസിൽ രാവിലെ 10 മുതൽ നടക്കുന്ന അദാലത്തിൽ കുറഞ്ഞ നിരക്കിൽ തീർപ്പാക്കുവാൻ അവസരം ഒരുക്കിയിരിക്കുന്നത്.
1986 മുതൽ 2017 മാർച്ച് 31 വരെയുള്ള അണ്ടർവാല്യൂവേഷൻ കേസുകൾ തീർപ്പാക്കുവാൻ സെറ്റിൽമെന്റ് കമ്മീഷനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന് കുറവു സ്റ്റാന്പ് ഡ്യൂട്ടിയുടെ 60 ശതമാനവും രജിസ്ട്രേഷൻ ഫീസിന്റെ 75 ശതമാനം വരെയും ഇളവു നൽകുവാൻ അധികാരമുണ്ട്. 2017 ഏപ്രിൽ മുതൽ 2023 മാർച്ച് 31 വരെയുള്ള ആധാരങ്ങളിലെ കേസുകൾക്ക് ഫീസ് ഒഴിവാക്കുന്ന കോന്പൗണ്ടിംഗ് പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.