നീന്തല്‍ പരിശീലകനെ ആദരിച്ചു
1531561
Monday, March 10, 2025 4:08 AM IST
കൊച്ചി: "ഇനിയൊരു മുങ്ങി മരണം സംഭവിക്കാതിരിക്കട്ടെ, എല്ലാവരും നീന്തല്‍ പരിശീലിക്കൂ' എന്ന സന്ദേശവുമായി ആലുവ മണപ്പുറം ദേശം കടവില്‍ കഴിഞ്ഞ 16 വര്‍ഷമായി സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന സജി വാളശേരിയെ ആദരിച്ചു.
എറണാകുളം ഡിസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കഴിഞ്ഞ 16 വര്‍ഷം കൊണ്ട് 12,000ലധികം പേരെ സൗജന്യമായി നീന്തല്‍ പരിശീലിപ്പിച്ച വാളശേരില്‍ റിവര്‍ സ്വമ്മിംഗ് ക്ലബിന്റെ പരിശീലകനാണ് സജി.
ക്ലബ്ബിലെ 15 അംഗങ്ങള്‍ കഴിഞ്ഞ 27ന് നീന്തലിന്റെ പ്രാധാന്യം കൂടുതല്‍ ആളുകളിലെത്തിക്കുന്നതിന്റെ ഭാഗമായി വേമ്പനാട്ട് കായലിന്റെ ഏറ്റവും വീതി കൂടിയ ഭാഗമായ കോട്ടയം കുമരകത്ത് നീന്ന് ആലപ്പുഴ മുഹമ്മയിലേക്ക് കായല്‍ മുറിച്ചുകടന്ന് നീന്തിയിരുന്നു. ഇവരെയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി.