മിഷേൽ ഷാജിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമെന്ന്
1531585
Monday, March 10, 2025 4:46 AM IST
പിറവം: മിഷേൽ ഷാജിയുടെ മരണത്തേക്കുറിച്ചുള്ള അന്വേഷണം പ്രഹസനമായിരിക്കുകയാണന്നും ക്രൈംബ്രാഞ്ചിനെ മാറ്റിനിർത്തി കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യം. കൊച്ചി കായലിൽ മുങ്ങി മരിച്ച സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ എട്ടാമത് ചരമവാർഷിക ദിനത്തിൽ മുളക്കുളം കർമേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പ്രതിഷേധ യോഗത്തിലാണ് ആവശ്യമുയർന്നയത്.
ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറർ പോൾ കല്ലേത്ത് യോഗം ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസ്യത നഷ്ടപ്പട്ട സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. വികാരി ഫാ. മഹേഷ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു.