കാഞ്ഞൂരിൽ ഭണ്ഡാരം തകർത്ത് മോഷണം
1531208
Sunday, March 9, 2025 3:57 AM IST
കാലടി: കാഞ്ഞൂർ എസ്എൻഡിപി ശാഖയുടെ നിയന്ത്രണത്തിലുള്ള തുറവുംകര പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തിയതായി കണ്ടെത്തി.
വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഒരു വിശ്വാസി വനിത പൂവ് വയ്ക്കുവാനായി ചെന്നപ്പോൾ താഴും ഭണ്ഡാരവും തകർത്ത നിലയിൽ കാണുകയായിരുന്നു.തുടർന്ന് ക്ഷേത്രം ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
നൂറുകണക്കിന് വിശ്വാസികളെത്തുന്ന ക്ഷേത്രത്തിൽ വലിയ തുക നടവരവുണ്ടാകുമെന്നറിയാവുന്നവയാളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളിൽ ഹെൽമറ്റ് ധരിച്ച മോഷ്ടാവിന്റെ ചിത്രം ലഭ്യമായിട്ടുണ്ട്.
പരാതി നൽകിയതനുസരിച്ച് നെടുമ്പാശേരി പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി അന്വേഷണമാരംഭിച്ചതായി എസ്എൻഡിപി ശാഖാ പ്രസിഡന്റ് സുഭാഷ് പറക്കാട്ട് അറിയിച്ചു.