അതിരപ്പിള്ളിയിൽനിന്നു കൂറ്റൻ രാജവെമ്പാലയെ പിടികൂടി
1531555
Monday, March 10, 2025 4:08 AM IST
കാലടി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. 10-ാം ബ്ലോക്കിൽ താമസിക്കുന്ന നാരായണന്റെ ലയത്തോട് ചേർന്നുള്ള ശുചിമുറിയിൽ കൂട്ടി വെച്ചിരുന്ന വിറകിന് ഉള്ളിൽ നിന്നാണ് 14അടി നീളവും 30കിലോ തൂക്കവുമുള്ള രാജവെമ്പാലയെ പിടികൂടിയത്.
ഇതിലെ പോയിരുന്ന കാർ യാത്രക്കാരാണ് റോഡ് മുറിച്ചു കടന്ന് രാജവെമ്പാല തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് പോകുന്നത് കണ്ടത് തുടർന്ന് ഇവർ ഇവിടെയുള്ള താമസക്കാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് തൊഴിലാളികൾ എഴാറ്റുമുഖം ആർആർടി ടീമിനെ വിവരം അറിയിക്കുകയും റെസ്ക്യു ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ രേഷ്മ, ഷിബു, ഡ്രൈവർ ശ്യാം, ആർആർടി അംഗങ്ങളായ വിൽസൺ പള്ളാശേരി, പി.ബി. സുധീർ എന്നിവരുടെ സംഘം പാമ്പിനെ പിടികൂടുകയും ചെയ്തു.
പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിടുമെന്ന് വനപാലകർ അറിയിച്ചു.