കെട്ടിടം തകർന്നത് സാങ്കേതിക പിഴവുമൂലമെന്ന് ബാങ്ക് പ്രസിഡന്റ്
1531219
Sunday, March 9, 2025 4:12 AM IST
കോതമംഗലം: നേര്യമംഗലത്ത് നിർമാണത്തിലിരുന്ന കവളങ്ങാട് സഹകരണ ബാങ്കിന്റെ ടൂറിസം ഹബ് കെട്ടിടം തകർന്നത് സാങ്കേതിക പിഴവുമൂലമാണെന്ന് ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്. വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ പ്ലാനിലുള്ള എഴ് കെട്ടിടങ്ങളുടെ നിർമാണമാണ് നടക്കുന്നത്. നിർമാണത്തിലിരിക്കുന്ന ഒരു യൂണിറ്റിന്റെ ഷോവാളിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. ഈ മേഖലയിലെ സാങ്കേതിക വിദഗ്ധർ സ്ഥലം സന്ദർശിച്ച് പഠിച്ചു വരികയാണെന്നും പ്രസിഡന്റ് അറിയിച്ചു.