ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു
1531558
Monday, March 10, 2025 4:08 AM IST
ആലങ്ങാട്: ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികളിലും യുവാക്കളിലും അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സത്യപ്രതിജ്ഞയിൽ വികാരി ഫാ. പോൾ ചുള്ളി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് ചെയർമാൻ ജോസ് ഗോപുരത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഫാ. ഡിന്റോ മാണിക്കത്താൻ, വർഗീസ് പൊള്ളയിൽ, അഗസ്റ്റിൻ കണ്ണമ്പുഴ, ജിപ്സൺ വടക്കുംചേരി, സോജോ കളപറമ്പത്ത് , സോണി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.