വനിതാ ദിനാചരണം നടത്തി
1531588
Monday, March 10, 2025 4:46 AM IST
മൂവാറ്റുപുഴ: ആയവന എസ്എച്ച് റീഡിംഗ് റൂം ആന്‍ഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാചരണം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരിയുമായ സി.എൻ. കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജോർജ് സി. കാക്കനാട്ട് അധ്യക്ഷത വഹിച്ചു. ബിൻസി ജോണി മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ഡാന്റി ജോസഫ് ലഹരി വിരുദ്ധ ക്യാന്പയിൻ ഉദ്ഘാടനം ചെയ്തു.
കാലാന്പൂർ വിജയാ ലൈബ്രറി ആന്‍ഡ് റീഡിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാചരണത്തിൽ ‘അമ്മമാരോടൊത്ത് ഗ്രന്ഥശാല’യും പരിപാടി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേഴ്സി ജോർജ് ഉദ്ഘാടനം ചെയ്തു. 75ന് മുകളിൽ പ്രായമുള്ള 42 അമ്മമാരേയും ആശാവർക്കർമാരേയും ചടങ്ങിൽ ആദരിച്ചു. വനിതാവേദി പ്രസിഡന്റ് മിനി സത്യൻ അധ്യക്ഷത വഹിച്ചു.