തകർന്ന സ്ലാബിന് പകരം ടാർ വീപ്പ സ്ഥാപിച്ച് പൊതുമരാമത്ത്
1531205
Sunday, March 9, 2025 3:47 AM IST
ആലുവ: തിരക്കേറിയ പവർഹൗസ് റോഡിലെ ഐഎംഎ ജംഗ്ഷനിൽ തകർന്ന കാനയുടെ സ്ലാബിന് പകരം ടാർ വീപ്പ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്. വാഹനങ്ങൾ കയറി സ്ലാബ് വീണ്ടും തകർന്നപ്പോഴാണ് ഈ മുന്നറിപ്പ് നൽകിയിരിക്കുന്നത്.
വീതി കുറവായതിനാൽ ലോറികളും കാറുകളും വീപ്പയിൽ ഉരയുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കാൽനടക്കാർ തകർന്നിരിക്കുന്ന സ്ലാബിലേക്ക് കാൽ തെറ്റി വീണതോടെയാണ് മുന്നറിപ്പ് നൽകാൻ വീപ്പ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മുമ്പും സ്ലാബുകൾ തകർന്നപ്പോൾ ഏറെ നാൾ കാന തുറന്ന് കിടന്നിരുന്നു.