വനിതാദിനത്തിൽ സിനിമ കണ്ട് ആഘോഷിച്ച് വനിതകൾ
1531566
Monday, March 10, 2025 4:25 AM IST
ആലുവ: വനിതാ ദിനത്തിൽ രാത്രിയെ ആഘോഷമാക്കി വനിതകളുടെ ഉറപ്പ് അറ്റ് എ വാക്ക് വിത്ത്മൂൺ. എറണാകുളം റൂറൽ ജില്ലാ പോലീസ് നടത്തിയ പരിപാടിയിൽ നൂറുകണക്കിന് വനിതകൾ പങ്കാളികളായി. ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് വാക്ക് വിത്ത് മൂൺ സംഘടിപ്പിച്ചത്.
ആലുവ മാതാ - മാധുര്യ, അങ്കമാലി മൈ സിനിമാസ്, പെരുമ്പാവൂർ ആശീവാദ് എന്നീ തീയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് വനിതകൾക്ക് പ്രത്യേക ഷോ ഒരുക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. സ്കൂൾ കോളജ് വിദ്യാർഥികൾ മുതൽ സീനിയർ സിറ്റിസൺ വരെ കൂട്ടത്തിലുണ്ടായിരുന്നു.
സിനിമയ്ക്കു ശേഷം രാത്രിനഗരത്തിലൂടെ അൽപ്പം നടത്തവും ഉണ്ടായി. പലർക്കും ഇത് നവ്യാനുഭവമായിരുന്നു. അവർ അത് പോലീസിനോട് പങ്കുവയ്ക്കാനും മറന്നില്ല. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.